40 ലോഡ് മണലാണ് പിടികൂടി

തിരൂരങ്ങാടി : കടലുണ്ടി പുഴയോരത്ത് വന്‍ മണല്‍വേട്ട. അനധികൃതമായി കരിമ്പില്‍ വാക്കിക്കയത്തിന് സമീപത്ത് കൂട്ടിയിട്ട 40 ലോഡ് മണലാണ് പിടികൂടിയത്. തിരൂരങ്ങാടി സിഐ ഉമേഷും സംഘവുമാണ് മണല്‍ പിടികൂടിയത്.

പുഴക്കടവില്‍ നിന്നും തുടങ്ങി റോഡിന്റെ 10 മീറ്ററോളം ഭാഗത്ത് മണല്‍ കൂട്ടിയിട്ടിരുന്നു. പോലീസിനെ കണ്ടതോടെ മണലെടുപ്പുകാര്‍ ഓടി രക്ഷപ്പെട്ടു.

പിടിച്ചെടുത്ത മണല്‍ തിരൂരങ്ങാടി പഞ്ചായത്തിന് കൈമാറി.

Share news
error: Content is protected !!
Scroll to Top