Section

malabari-logo-mobile

ബര്‍ഗര്‍ വാങ്ങൂ….. വിഷാദരോഗം വരുത്തൂ..

HIGHLIGHTS : പിസ, ബര്‍ഗറുകള്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡ് ഭക്ഷണമുപയോഗിക്കുന്നവരില്‍ വിഷാദരോഗസാധ്യത കൂടുതലാണെന്ന് സ്പാനിഷ്‌സംഘത്തിന്റെ

പിസ, ബര്‍ഗറുകള്‍ തുടങ്ങിയ ഫാസ്റ്റ്ഫുഡ് ഭക്ഷണമുപയോഗിക്കുന്നവരില്‍ വിഷാദരോഗസാധ്യത കൂടുതലാണെന്ന് സ്പാനിഷ്‌സംഘത്തിന്റെ ഗവേഷണറിപ്പോര്‍ട്ട്. ബഹുരാഷ്ട്ര കമ്പനികളുടേതുള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ ശരീരത്തിനു ദോഷകരമായ അപൂരിതകൊഴുപ്പ് അടങ്ങിയിരിക്കുന്നതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവാക്കളും കുട്ടികളും വ്യാപകമായി ഉപയോഗിക്കുന്ന പതിനാറിനം പ്രധാന ഫാസ്റ്റ്ഫുഡുകളാണ് പരീക്ഷണവിധേയമാക്കിയതെന്ന് സിഎസ് ഇ ഡയരക്ടര്‍ ജനറല്‍ സുനിതാനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഗി, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ഇതില്‍പ്പെടുന്നു.
പെപ്‌സിയുടെ ലെയ്‌സില്‍ അപൂരിതകൊഴുപ്പിന്റെ അളവ് അപകടകരമാം വിധം ഉയര്‍ന്നതാണ്. മാഗിന്യൂഡില്‍സിന്റെ 80 ഗ്രാം പാക്കറ്റില്‍ അടങ്ങിയിരിക്കുന്നത് 3.5 ഗ്രാം ഉപ്പാണ്. ലോകാരോഗ്യസംഘടന ഒരാള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ഉപ്പിന്റെ 60ശതമാനത്തിലേറെയാണിത്. ഫാസ്റ്റ് ഫുഡ് ഉപഭോഗം രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!