HIGHLIGHTS : 4 years imprisonment and fine for exposing nudity in front of a minor girl
തിരൂരങ്ങാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മമ്പുറം സ്വദേശിക്ക് 4 വര്‍ഷം തടവും 35000 രൂപ പിഴയും പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക് സ്പെഷ്യല്‍ കോടതി വിധിച്ചു.
പ്രായപൂര്‍ത്തിയാകാത്ത അതിജീവിത വീടിന്റെ അടുക്കളയില്‍ നില്‍ക്കുമ്പോള്‍ 14.9.21 ന് 4.30 നും 23 ന് രാവിലെ 8.30 നും പ്രതി തന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും ഉടുതുണി പൊക്കി ലൈംഗീകാവയവാം കാണിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. ഈ കേസില്‍ പ്രതി മമ്പുറം വേളക്കാടന്‍ അബ്ദുല്‍ ഹമീദിന് 4 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും അടക്കണം. പിഴ അടക്കുന്ന പക്ഷം 25000 രൂപ അതിജീവിതക്ക് നല്‍കണം.

എസ് ഐ ആയിരുന്ന കെ.പ്രിയന്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെസിസ്‌റല്‍ പബ്ലിക് പ്രോസിക്യൂറ്റര്‍ അഡ്വ. ഷമ മാലിക്ക് ഹാജരായി. അസി.സബ് ഇന്‍സ്പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു