നന്നമ്പ്ര: കൊടിഞ്ഞി എരുംകുളത്ത് കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കരിപറമ്പ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.കരിപറമ്പ് സ്വദേശികളായ കോട്ടയില്‍ ബാബു (60), ഭാര്യ അജിത (52), മകന്‍ പ്രണവ് (30), മരുമകള്‍ മന്യ (21)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരും അതുവഴികടന്നുപോവുകയായിരുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. മതിലില്‍ ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു. ഇടിയില്‍ മതില്‍ പൊളിയുകയും കാറിന്റെ മുന്‍വശം പൂര്‍ണമായി തകരുകയും ചെയ്തിട്ടുണ്ട്.




