
പെരുവള്ളൂർ : വൻ ലഹരിശേഖരവുമായി നാലുപേർ പൊലീസ് പിടിയിൽ. വിൽപ്പനക്കും ഉപയോഗത്തിനുമായി എത്തിച്ച 239.14 ഗ്രാം എംഡിഎംഎയുമായി കാടപ്പടി തൊട്ടിയിൽ വീട്ടിൽ എം മുഹമ്മദ് ഷരീഫ് (38), പറമ്പി പീടിക കാക്കത്തടം കടലുണ്ടി പുളിക്കലകത്ത് വീട്ടിൽ മുനീബ് കോയ (41), കാടപ്പടി അലക്കാപറമ്പ് വീട്ടിൽ ഷറഫുദ്ദീൻ (32), പറമ്പിൽപീടിക ഛാത്രത്തൊടി കൂരാളിൽ വീട്ടിൽ പി പി മുഹമ്മദ് നൗഫൽ (34) എന്നിവരെയാണ് ഡാൻസഫും തേഞ്ഞിപ്പലം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പറ മ്പിൽപീടിക റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നാണ് വെള്ളി വൈകിട്ടോടെ എംഡിഎംഎയോടെ ഇവരെ പിടികൂടിയത്. സൂക്ഷി ക്കുന്നതിനുള്ള കവർ, ഗ്ലാസ് ഫണൽ, ഹുക്ക, അഞ്ച് മൊബൈൽ ഫോണുകൾ, 27250 രൂപ, ഹോണ്ട സിറ്റി കാർ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്ഐമാരായ വിപിൻ സി പിള്ള, മുഹമ്മദ് അഷറഫ് ചുക്കാൻ, എഎസ്ഐ സി പി സജീ വ്, എസ് സിപിഒ കെ സംഗീത, ഡാൻസഫ് അംഗങ്ങളായ പി -സഞ്ജീവ്, ഒ രതീഷ്, സുബ്രഹ്മ ണ്യൻ, സബീഷ്, മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. നാല് പ്രതികളെയും പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




