മഞ്ചേരിയില്‍ ലിഫ്റ്റ് തകര്‍ന്ന് 4 പേര്‍ക്ക് പരിക്ക്

മലപ്പുറം മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിന്റെ ലിഫ്റ്റ് തകര്‍ന്ന് വീണ് രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു.ഇന്ന് ഉച്ചക്ക് 1:30 ന് ആണ് അപകടം സംഭവിച്ചത്.

ആഷിക്, മുഹമ്മദ്, ജോസഫ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കാലിന് ഗുരുതരമായി പരിക്കേറ്റയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മറ്റു മൂന്നു പേരെ മഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.malabarinews

സ്ഥാപനത്തില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ട് പോകുന്ന ലിഫ്റ്റ് ആണ് തകര്‍ന്നത് .മൂന്നുനില കെട്ടിടത്തില്‍ ആയിരുന്നു അപകടം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top