ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി; നാല് മരണം

ചത്തിസ്ഗഢിലെ ജഷ്പൂരില്‍ ദസറ ആഘോഷത്തിലേക്ക് കാറിടിച്ചു കയറി നാല് മരണം. 20 പേര്‍ക്ക് പരുക്കേറ്റു. 16 പേരുടെ നില അതീവഗുരുതരം. പരുക്കേറ്റവരെ പത്തല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് നമ്പര്‍ പ്ലേറ്റുള്ള ഒരു എസ്.യു.വിയാണ് ദുര്‍ഗ വിസാരചന്‍ ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറിയത്.

സംഭവത്തിന്റെ വിഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം അടുത്തുള്ള സുഖ്രപാറയിലേക്കാണ് കാര്‍ പോയത്. പ്രകോപിതരായ നാട്ടുകാര്‍ വാഹനത്തിന് പിന്നാലെ ഓടി. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. 21-കാരനായ ബബ്ലു വിശ്വകര്‍മ്മയും 26-കാരനായ ശിശുപാല്‍ സാഹുവുമാണ് പിടിയിലായത്.

സംഭവത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top