എം.വി കോയക്കുട്ടിസാഹിബ് അനുസ്മരണം

പരപ്പനങ്ങാടി: വള്ളിക്കുന്നിന്റെ നിരവധി സംരഭങ്ങള്‍ക്ക്തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന എം.വി കോയക്കുട്ടിഹാജിയുടെ ഒന്നാം അനുസ്മരണ സമ്മേളനം ഞായറാഴ്ച വൈകീട്ട് മൂന്നിന് വള്ളിക്കുന്ന് അത്താണിക്കല്‍ സി.ബി.എച്ച്.എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് അനുസ്മരണ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എ.പി. അനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പി അബ്ദുല്‍ഹമീദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി, വി.എ. കരീം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.

സി. ഉണ്ണിമൊയ്തു, എ. അബ്ദുല്‍അസീസ്, കെ രഘുനാഥ്, പി. വീരേന്ദ്രകുമാര്‍, എ. മുസ്തഫ, എ. ഫാസില്‍, ടി. കൃഷ്ണ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top