ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്

ബക്രീദ് പ്രമാണിച്ച് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ജൂണ്‍ 19 മുതല്‍ 27 വരെ ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ നിന്നും, ഖാദി മേളകളില്‍ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങള്‍ക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും.

ഉപഭോക്താക്കള്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും വ്യാജ ഖാദി ഒഴിവാക്കണമെന്നും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top