തിരൂരങ്ങാടിയില്‍ നമ്പര്‍ പ്ലേറ്റ് മോഷണം പോയ വാഹന ഉടമയ്ക്ക് ഫൈന്‍

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ നമ്പര്‍ പ്ലേറ്റ് മോഷണം പോയ വാഹന ഉടമയക്ക് അലപ്പുഴയില്‍ നിന്നും ഫൈന്‍. തിരൂരങ്ങാടി ചെമ്മാട് സികെ നഗര്‍ സ്വദേശിയായ അഷ്റഫ് കെ.പിക്കാണ് ആലപ്പുഴ അടൂരില്‍ നിന്നും നിയമലംഘനം നടത്തിയെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 12 ആം തിയതി തിങ്കളാഴ്ച സുഹൃത്തുക്കളുമായി യാത്ര പോയതായിരുന്നു അഷ്റഫ്. അപ്രതീക്ഷിത യാത്രയായതിനാല്‍ കെ എല്‍ 55 വൈ 5003 എന്ന നമ്പര്‍ ബൈക്ക് തിരൂരങ്ങാടി ബൈപ്പാസ് റോഡില്‍ വെക്കുകയും ചെയ്തു. തുടര്‍ന്ന് 14 ആം തിയതി ബുധനാഴ്ചയാണ് അഷ്റഫ് തിരിച്ചെത്തിയത്. ഈ സമയമാണ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടമായത് ഇദ്ദേഹം അറിയുന്നത്. പിന്നാലെ 15 ആം തിയതി രാവിലെ 11 മണിയോടെ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ആലപ്പുഴ അരൂരില്‍ നിന്നും നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് പിഴ ഈടാക്കാനായി സന്ദേശം ലഭിച്ചത്. ബുള്ളറ്റിന്റെ നമ്പര്‍ ടിവിഎസ് അപ്പാച്ചി ബൈക്കിന് ഘടിപ്പിച്ചതാണ് അദ്ദേഹം കണ്ടത്. പിന്നാലെ അധികാരികള്‍ക്ക് പരാതി നല്‍കിയതായി അഷ്റഫ് പറഞ്ഞു.

നമ്പര്‍ പ്ലേറ്റ് മോഷണം നടന്നത് വലിയ ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും ഫൈന്‍ വന്നതോടെയാണ് ഇതിന്റെ ഗൗരവം അഷ്റഫ് മനസിലാക്കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top