കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംവിധാനവും പഠിക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ സംഘം മടങ്ങി. സെപ്റ്റംബര്‍ അഞ്ചിനാണ് സംഘം ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ എത്തിയത്. അരുണാചലിലെ റൂറല്‍ ലൈവ് ലി ഹുഡ് മിഷന് കീഴില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, പ്രാദേശിക റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാ തീമാറ്റിക് കോര്‍ഡിനേറ്റര്‍മാര്‍, സംസ്ഥാന പ്രോജക്ട് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് മിഷന്‍ മാനേജര്‍മാര്‍, മെന്റര്‍മാര്‍ എന്നിവരടങ്ങിയ 30 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്.
പഞ്ചായത്തിന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും, പഞ്ചായത്തും കുടുംബശ്രീയും എങ്ങനെയാണ് പരസ്പരം യോജിച്ച് പദ്ധതികളുണ്ടാക്കി പ്രവര്‍ത്തിക്കുന്നതെന്ന് അറിയുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുബശ്രീ പ്രവര്‍ത്തകരുമായി സംഘാംഗങ്ങള്‍ മൂന്ന് ദിവസം ആശയവിനിമയം നടത്തി.
ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അവതരണം നടത്തി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അതാത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ അവതരിപ്പിച്ചു.
പഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങള്‍, അങ്കണവാടികള്‍, മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബശ്രീ സംരംഭങ്ങള്‍, അയല്‍ കൂട്ടങ്ങള്‍, ജനകീയ ഹോട്ടല്‍, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി, വൈസ് പ്രസിഡന്റ് എന്‍ ജയപ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറി സുനില്‍കുമാര്‍ പി.ജി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ രമ്യ പി എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




