പാലക്കാട് 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

HIGHLIGHTS : 3 people, including two students, died in a flood in Palakkad district

പാലക്കാട്: പാലക്കാട് ചെക്ക്ഡാമുകളില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം. മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ രണ്ട് വിദ്യാര്‍ത്ഥികളും മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമില്‍ മധ്യവയസ്‌കനായ ഒരാളുമാണ് ഒഴുക്കില്‍പ്പെട്ടു മരിച്ചത്. ചിറ്റൂര്‍ കമ്പാലത്തറ ഡാമില്‍ പ്ലസ്ടു ക്ലാസില്‍ ഒരുമിച്ച് പഠിച്ച എട്ടംഗ സംഘം വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

പുതുനഗരം കുളത്തുമേട് സ്വദേശി കാര്‍ത്തിക്ക്, ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് എന്നിവരാണ് മരിച്ചത്. അഗ്‌നിരക്ഷാ സേന രണ്ട് മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു ആണ് മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമില്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. മരം മുറി ജോലിക്കു ശേഷം രാവിലെ 11 ഓടെ കൈകാല്‍ കഴുകാനായി ഇറങ്ങിയപ്പോള്‍ കാല്‍ തെന്നി ചെക്ക് ഡാമിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാസേന നടത്തിയ തിരചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!