
കൊണ്ടോട്ടി: വില്‍പ്പനക്കായി സൂക്ഷിച്ച 50 ഗ്രാം എംഡിഎംയുമായി 3 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മഞ്ചേരി നറുകര വട്ടപ്പാറ സ്വദേശി കൂട്ടുമുച്ചിക്കല്‍ ഫൈസല്‍ (33), കൊണ്ടോട്ടി കുഴിമണ്ണ കീഴ്‌ശ്ശേരി സ്വദേശി ഇലാഞ്ചേരി അഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം സ്വദേശി ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരാണ് പിടിയിലായത്.
കീഴ്‌ശ്ശേരിയിലെ സ്വകാര്യ ലോഡില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ലഹരിമരുന്ന് തൂക്കിവില്‍ക്കാന്‍ ഉപയോഗിക്കുന്ന ത്രാസും 27000 രൂപയും കാറും കസ്റ്റഡിയിലെടുത്തു. വിദേശത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ ഖത്തറില്‍ പിടിയിലായി 5 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ 2 വര്‍ഷം മുമ്പാണ് ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോ ട്ടി എഎസ് പി കാര്‍ത്തിക് ബാലകുമാര്‍, എസ്‌ഐ വാസുദേവന്‍, ഡാന്‍സാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയന്‍, മുസ്തഫ, സുബ്രഹ്മണ്യന്‍, സബീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




