മോഷണക്കേസുകളിലെ പ്രതി പോക്‌സോ കേസില്‍ പിടിയില്‍

കോഴിക്കോട് : നിരവധി മോഷണക്കേസുകളിലെ പ്രതി പോക്സോ കേസില്‍ പിടിയിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(43)യാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ ആണ്‍കുട്ടിയെ കാറില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടിയുടെ പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ സജി ഷിനോബ്, എസ്സിപിഒ പ്രശോഭ്, സി പിഒ ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലെ നിരവധി വീടുകളില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതിനും മറ്റും പ്രതിയെതിരെ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top