2ജി സ്‌പെക്ട്രം കേസ്; കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം

Dayalu_Ammal_EPSDayalu_Ammal_EPSDayalu_Ammal_EPSദില്ലി: 2 ജി സിപെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ദില്ലി സിബിഐ കോടതി ജാമ്യം അനുവദിച്ചു. എണ്‍പത്തിയഞ്ചുകാരിയായ ദയാലു അമ്മാളിന് അള്‍ഷിമേസ് രോഗം ഉണ്ടായതിനെ തുടര്‍ന്നാണ് ജാമ്യം അനവദിച്ചത്.

ഈ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയുടേയും കരുണാനിധിയുടെ മകള്‍ കനിമൊഴിയുടേയും ജാമ്യാപേക്ഷ കോടതിബുധനാഴ്ച പരപിഗണിക്കും. ഇരുവരുടേയും ജാമ്യപേക്ഷ തള്ളുന്ന മുറയ്ക്ക് അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എ രാജ ടെലികോം മന്ത്രിയായിരിക്കെ 2 ജി ലൈസന്‍സ് അനുവദിക്കുന്നതിന് 200 കോടി കൈകൂലി വാങ്ങിയെന്ന കേസിലാണ് മൂവരേയും അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top