ടുജി സ്‌പെക്ട്രം കേസ് : രാജയ്ക്കും കനിമൊഴിക്കും ജാമ്യം

Kanimozhi_0_1 (1)_0ദില്ലി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി എ രാജയ്ക്കും കനിമൊഴിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം. പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്റെ കുട്ടികളോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കനിമൊഴിക്ക് ജാമ്യം അനുവദിച്ചത്.

കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപട്ടികയില്‍ 19 പേരാണുള്ളത്. 10 വ്യക്തികളും 9 സ്ഥാപനങ്ങളും അടങ്ങിയതാണ് പ്രതിപ്പട്ടിക. കലൈഞ്ജര്‍ ടിവി ചാനലിന് കൈമാറിയ 200 കോടി രൂപയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കേസ്. കലൈഞജര്‍ ടിവിയുടെ 60 ശതമാനം ഓഹരി ദയാലു അമ്മാളിന്റെ പേരിലാണ്.

രാജ, കനിമൊഴി എന്നവരെ കൂടാതെ സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കലൈഞജര്‍ ടി വി എം ഡി ശരത് കുമാര്‍ ബോളിവുഡ് പ്രൊഡ്യൂസര്‍ കരിം മൊറാനി, പി അമിര്‍ത്തം, ദയാലു അമ്മാള്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍.

 

Share news
error: Content is protected !!
Scroll to Top