ദേശീയപാതയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ദേശീയപാത കാച്ചടി കൊടിമരം ഭാഗത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരുക്കേറ്റു.

കാസര്‍കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസ്സും, തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് സ്വദേശികള്‍ തിരുവനന്തപുരത്ത് വിനോദയാത്ര പോയി തിരിച്ച് നാട്ടിലേക്ക് മടങ്ങുന്ന മിനിബസ് തമ്മിലാണ് കൂട്ടിയിടിച്ചത്.

കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശികളായ കൊടിച്ചാല്‍ രോഹിന്‍,ഇല്ലത്ത്കുന്ന് പ്രേമ,ആരതൊട്ടിപ്പാറ രേവതി,ഇല്ലത്ത്കുന്ന് സുജാത,ലക്ഷ്മി നിലയം രാജേന്ദ്രന്‍,ആരതൊട്ടിപ്പാറ രതീഷ്, ഇല്ലത്ത്കുന്ന് ബിന്ദു,ആരതൊട്ടിപ്പാറ ഗൗരി,ഇല്ലത്ത്കുന്ന് ബാഷ,ആരതൊട്ടിപ്പാറ അഭിജിത്ത്, ഇല്ലത്ത്കുന്ന് ധന്യ, ആരതൊട്ടിപ്പാറ സുബാഷിനി,ഇല്ലത്ത്കുന്ന് സുമ,ശ്രീലക്ഷ്മി നിലയം ബേബി,ഇല്ലത്ത്കുന്ന് ഗണേഷ്,ശ്രീലഷ്മി നിലയം രമേഷ്,
കരിത്തോട് സന്തിഷ്, ഇല്ലത്ത് കുന്ന് ബൈജു,ഇല്ലത്ത്കുന്ന് ഗിരിജ എന്നിവര്‍ക്കും കൊല്ലം പറവൂര്‍ സ്വദേശികളായ അജിത് നിവാസ് പ്രിയങ്ക,അജിത് നിവാസ് രാമചന്ദ്രന്‍,അജിത് നിവാസ് ആതിര,അജിത് നിവാസ് അജിത് കുമാര്‍,അജിത് നിവാസ് ദാക്ഷായണി എന്നിവര്‍ക്കും കോട്ടയം സ്വദേശി കളപ്പാളി ദേവയാനി,ഇടുക്കി സ്വദേശി ചിങ്ങം തോട്ടത്തില്‍ ഷാഹി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ സുമാഷിനി നിവാസ് പ്രമോദിനെ ഗുരുതരപരിക്ക്കളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ തിരൂരങ്ങാടി എം.കെ ഹാജി സ്വകാര്യ ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top