
വടകര : മയക്കുമരുന്നുകളുമായി പിടികൂടിയ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിന തടവും 2,20,000 രൂപ പിഴയും ശിക്ഷ. ഉത്തർപ്രദേശ് വാരാണസി ജില്ലയിൽ ലങ്കതാന മദർവാൻ ചിറ്റ് പ്പോർ വില്ലേജിൽ ദീപ്ത സഹാനി (26)നെയാണ് വടകര എൻഡിപി എസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസംകൂടി കഠിന തടവ് അനുഭവിക്കണം.
2024 സെപ്തംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ താളിക്കാവിൽനിന്ന് 2.020 കിലോ കഞ്ചാവ്, 93.353 ഗ്രാം മെത്തഫിറ്റമിൻ, 0.333 ഗ്രാം എൽഎസ്ഡി എന്നിവ സഹിതം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് പെഷ്യൽ സ്ക്വാഡ് പ്രതിയെ പിടികൂടിയ കേസിലാണ് വിധി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




