മുംബൈയില്‍ ശക്തമായ മഴ;കെട്ടിടം തകര്‍ന്ന് 22 മരണം

മുംബൈ:മുംബൈയില്‍ കനത്ത മഴ തുടരുന്നു. വിക്രോളി, ചെമ്പൂര്‍ പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്ന് അപകടം ഉണ്ടായി. അപകടത്തില്‍ 22 പേര്‍ മരിച്ചു. വിക്രോളിയില്‍ അഞ്ച് പേരും ചെമ്പൂരിലെ ഭാരത് നഗറില്‍ 17 പേരുമാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയും ഉണ്ടായ ശക്തമായ മഴയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പിരിക്കേല്‍ക്കുകയും നിരവധിപേരെരക്ഷപ്പെടുത്തുകയും ചെയ്തതായാണ് വിവരം.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ചെമ്പൂര്‍, കുര്‍ള എല്‍ബിഎസ് റോഡ്, ഗാന്ധി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെയും വെസ്റ്റേണ്‍ റെയില്‍വെയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top