കുറ്റിപ്പുറം: വാട്ടസ്ആപ്പിലൂടെ നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയും തന്റെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെ(21)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടിയ പരിചയപ്പെട്ട ഇയാള്‍ നഗ്നചിത്രങ്ങള്‍ അയക്കാന്‍ പ്രേരിപ്പിച്ചതിന് പുറമെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാന്‍ ശ്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സ്വഭാവത്തില് വ്യത്യാസം ശ്രദ്ധയില്‍ പെട്ട രക്ഷിതാക്കള്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. തുടര്‍ന്ന വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് വെച്ച് പ്രതി വലയിലാകുന്നത്.
ഇയാള്‍ക്കെതിരെ പോക്‌സോ വകപ്പും, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.



