
തേഞ്ഞിപ്പലം; 20ാമത് എക്‌സൈസ് കലാകായികമേളക്ക് വര്‍ണ്ണാഭമായ തുടക്കം. മേള തദ്ദേശ സ്വയഭരണ-എക്‌സൈസ് പാര്‍ലമെന്ററി കാര്യമന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് എംഎല്‍എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെഎസ് ഷാജി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീ മഹിപാല്‍ യാദവ് ഐപിഎസ് , എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ ശ്രീ .പി വിക്രമന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അബ്ബാസ് സികെ, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വിഎ പ്രദീപ് പഞ്ചായത്ത് അംഗം അബ്ദല്‍ ലത്തീഫ് പിസി ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍മാരായ ശ്രീ, താജുദ്ദീന്‍ കുട്ടി, എന്‍. അശോക് കുമാര്‍, കെഎസ്ഇഒഎ സംസ്ഥാന ജനറല്‍ സക്രട്ടിറി ആര്‍ മോഹന്‍ കുമാര്‍, ടി സജുകുമാര്‍, കെഎസ്ഇഎസ്എ സംസ്ഥാന സക്രട്ടറി കെ. സന്തോഷ് കുമാര്‍ , സംഘാടക സമിതി ചെയര്‍മാന്‍ കെപി മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാംപസ് ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന 20-ആം കേരള സംസ്ഥാന എകസൈസ് കലാകായികമേള 2024 രണ്ടാം ദിനം ആകെ 253 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നിട്ടു നില്‍ക്കുന്നു. 129 പോയിന്റുമായി തൃശ്ശൂര്‍ ജില്ല രണ്ടാമതും 122 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മൂന്നാമതുമാണ്. ആതിഥേയരായ മലപ്പുറം അഞ്ചാം സ്ഥാനത്താണ്. 1500 ഓളം എക്‌സൈസ് ഉദ്യോഗസ്ഥരാണ് മേളയില്‍ പങ്കെടുക്കിന്നത്. കാലമത്സരങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളിലാണ് നടക്കുന്നത്. കലാകായികമേള നാളെ സമാപിക്കും.
കലാ വിഭാഗം മത്സരങ്ങളില്‍ പാലക്കാടു 34 പോയിന്റും നേടി ഒന്നാമതും കണ്ണൂര്‍ 31 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും പത്തനംതിട്ട 21 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുമാണ്.
കായിക വിഭാഗത്തില്‍ എറണാകുളം ജില്ല 253 പോയിന്റെ മായി മുന്നിട്ട് നില്‍ക്കുന്ന. തൃശൂര്‍ 93 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 87 പോയിന്റ് നേടിയ കാസര്‍കോട് മൂന്നാം സ്ഥാനത്തുമാണ് ആദിതേയ ജില്ലയായ മലപ്പമാണ് നാലാമത് ആണ്.
ഇന്നലെ നടന്ന ഗെയിംസിനങ്ങളില്‍ 85 പോയിന്റ് നേടി എറണാകുളം ഒന്നാം സ്ഥാനത്തും 45 പോയിന്റ് നേടി ആലപ്പുഴ രണ്ടാം സ്ഥാനത്തും 35 പോയിന്റ് നേടി കാസര്‍കോട് മലപ്പുറം ജില്ലകള്‍ മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞവര്‍ഷത്തെ വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യനായ മലപ്പുറം ഡിവിഷനിലെ മെര്‍ലിന്‍ ജോര്‍ജ് ആണ് മേളയുടെ ദീപശിഖയ്ക്ക് തിരി തെളിയിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


