Section

malabari-logo-mobile

20 ലക്ഷം വിദേശികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടമാകും

HIGHLIGHTS : ദമാം: സ്വദേശി വല്‍ക്കരണം വിപുലമാക്കാനായി നിതാഖാത്ത് സമ്പ്രദായം കര്‍ശനമാക്കുന്നതിനെ തുടര്‍ന്ന് അറേബ്യയില്‍ നിന്ന് 20 ലക്ഷം വിദേശികള്‍ നാട്ടിലേക്ക് മ...

ദമാം: സ്വദേശി വല്‍ക്കരണം വിപുലമാക്കാനായി നിതാഖാത്ത് സമ്പ്രദായം കര്‍ശനമാക്കുന്നതിനെ തുടര്‍ന്ന് അറേബ്യയില്‍ നിന്ന് 20 ലക്ഷം വിദേശികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. 10 ല്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഒരു സ്വദേശിയെ ജോലിക്ക് വെക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിനുള്ള സമയപരിധി 27 ന് അവസാനിക്കും. ഇത് നടപ്പിലാകുന്നതോടെ രാജ്യത്തെ ഒട്ടു മിക്ക ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരും. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടുന്നതോടെ മലയാളികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ് നല്‍കുക.

ഈ നിയമം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമ ഭേദഗതിയിലൂടെ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ ചുവപ്പുപട്ടികയില്‍പ്പെടുത്തും മാത്രമല്ല ഇവര്‍ക്ക് കടുത്ത നടപടികളായിരിക്കും പിന്നീട് നേരിടേണ്ടി വരികയെന്നും അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

മലയാളികള്‍ ഏറെ ജോലി ചെയ്യുന്നത് കടകളിലും വര്‍ക്ക് ഷോപ്പുകളിലുമാണ്. ഈ സ്ഥാപനങ്ങളെയെല്ലാം തന്നെ നിയമം ബാധിക്കും. നടപടി ശക്തമാക്കിയാല്‍ 2,50,000 ചെറുകിട ഇടത്തര സ്ഥാപനങ്ങള്‍ ചുവപ്പു പട്ടികയില്‍ പ്പെടുമെന്നാണ് അവസാനകണക്ക്. സ്വദേശികളെ നിയമിക്കാത്ത ചെറുകിട സ്ഥാപനങ്ങളുടെ വിവരം പ്രവിശ്യാ ഭരണക്കൂടങ്ങള്‍ക്ക് മന്ത്രാലയം നല്‍കും. അവരായിരിക്കും തുടര്‍ നടപടികള്‍ എടുക്കുക. കൂടാതെ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ 2,01, 350 അനധികൃത താമസക്കാരെയും നാടുകടത്തിയതായും പാസ്‌പ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇത്തരത്തില്‍ അനധികൃത തൊഴിലാളികളെ മാത്രമല്ല മനുഷ്യ കടത്തിലൂടെ എത്തിയവരെയും, കുടിയേറ്റക്കാരെയും നാടുകടത്തുന്നുണ്ട്. ഇതുപ്രകാരം ഒരുദിസം 100 ഇന്ത്യക്കാര്‍ വീതം വിസ റദ്ദാക്കി പോകുന്നുണ്ടെന്നാണ് വിവരം.

ചെറുകിട സ്ഥാപനങ്ങളെ വെട്ടിലാക്കിയിരിക്കുന്ന പ്രധാന പ്രശ്‌നം സ്വദേശിയെ ജോലിക്ക് കിട്ടാനില്ല എന്നതും കിട്ടിയാല്‍ തന്നെ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കേണ്ടി വരുമെന്നതുമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. നിയമം കര്‍ശനമാകുന്നതോടെ തൊഴിലാളികളുടെ രൂക്ഷ ദൗര്‍ലഭ്യം ഉണ്ടാവുകയും, സാധനങ്ങള്‍ക്കും , സേവനങ്ങള്‍ക്കും വില കുതിച്ചുയരുകയും ചെയ്യും.

സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ സ്ഥാപനങ്ങളെ നിതാഖാത്ത് സമ്പ്രദായ പ്രകാരം പച്ച, നീല , മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!