20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് പാലില്‍ വിഷം നല്‍കി കൊന്നു.

ബംഗളൂരു : പിറന്നത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ അച്ഛന്‍ കുഞ്ഞിന് കഴുതപാലില്‍ വിഷം കലര്‍ത്തിക്കൊടുത്ത് കൊന്നു. ബംഗളൂരു നെലമംഗലയില്‍ മെക്കാനിക്കായ നന്ദീഷ്(25)ആണ് കുഞ്ഞിനെ കൊന്നത്.

വിഷം കലര്‍ത്തിയ പാല്‍ ഉള്ളില്‍ ചെന്ന് അബോധാവസ്ഥയിലായ കുട്ടിയെ വാണിവിലാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സവിതയുടെ പരാതിയെ തുടര്‍ന്ന് നന്ദീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് തന്നെ ഭര്‍ത്താവ് മര്‍ദ്ധിക്കാറുണ്ടായിരുന്നെന്നും കുഞ്ഞിനോടുള്ള കടുത്ത വിരോധം കാരണം കഴുതപാല്‍ നല്‍കുകയായിരുന്നെന്നും സവിതപരാതിയില്‍ പറയുന്നുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിക്ക് കൊടുക്കാന്‍ പാല്‍ കൊണ്ടുവന്ന കുപ്പി മാലിന്യ കൂനയില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top