HIGHLIGHTS : 2 people shot dead in Palakkad

പാലക്കാട്: കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംക്കാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടന്‍ തോക്കും കണ്ടെത്തി. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരം പാലക്കാട് കല്ലടിക്കോട് മരുതംകോട് ആണ് സംഭവം നടന്നത്. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ റോഡില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും നാടന്‍ തോക്കും കണ്ടെത്തി.
നിതിന്റെ വീട് സംഭവം നടന്നതിന് തൊട്ടടുത്താണ് . നാട്ടുകാര്‍ ഇവിടെയെത്തി നോക്കിയപ്പോള്‍ നിതിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിതിനും ബിനുവും അയല്‍വാസികളും ആണ്. നിതിന്റെ വീട്ടില്‍ അമ്മ മാത്രമാണ് ഉള്ളത്. ബിനു ടാപ്പിംഗ് തൊഴിലാളിയാണ് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


