എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കോട്ടക്കല്‍: എംഡിഎംഎയുമായി വേങ്ങര സ്വദേശികള്‍ കോട്ടക്കല്‍ പൊലിസിന്റെ പിടിയില്‍. ചെനക്കല്‍ പെട്രോള്‍ പമ്പിന് സമീപം വില്‍പ്പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎയുമായി വേങ്ങര ഊരകം മേല്‍മുറി കീരന്‍കുന്ന് വട്ടപറമ്പ് വീട്ടില്‍ അരുണ്‍ (27), കോട്ടക്കല്‍ രാജാസ് സ്‌കൂള്‍ റോഡില്‍ തോക്കാംപാറയില്‍ റൂം വാടകക്കെടു ത്ത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തുന്ന വേങ്ങര വെട്ടുതോട് കാപ്പില്‍വിട്ടില്‍ റഫീഖ് (36) എന്നിവരാണ് പിടിയിലായത്.

അരുണിനെ കോട്ടക്കല്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പിടികുടിയത്. 2022-ല്‍ 75 ഗ്രാം എംഡിഎംഎയുമായി ഇയാളെ വേങ്ങര പൊലി സ് പിടികൂടിയിരുന്നു.

ലഹരി വില്‍പ്പനയിലുടെ ലഭിച്ച 9000 രൂപയും ലഹരി വില്‍പ്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.

റഫീഖില്‍നിന്നും 10.410 ഗ്രാം എംഡിഎംഎയും 22,600 രൂപയും കണ്ടെടുത്തു. വേങ്ങര വെട്ടുതോടുള്ള വീട്ടില്‍നിന്നും 104.55 ഗ്രാം എംഡിഎംഎയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും ലഹരി ഉപയോഗിക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് ഗ്ലാസ് ഫ്യൂമുകളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top