കരിപ്പൂരില്‍ 2 കിലോ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ പുലിക്കുന്നുമമല്‍ മിര്‍ഷാദ് (21), ഒതുക്കുങ്ങല്‍ കൊയപ്പതൊടി സഹീദ് (25) എന്നിവരാണ് പിടിയിലായത്. സ്വര്‍ണത്തിന് ഒരുകോടി രൂപ വിലവരും.

അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ മിര്‍ഷാദില്‍നിന്ന് 965 ഗ്രാമും ജിദ്ദയില്‍ നിന്ന റിയാദ് വഴിയെത്തിയ സഹീദില്‍നിന്ന് 1174 സ്വര്‍ണവുമാണ് കണ്ടെടുത്തത്.

ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ചാണ് ഇരുവരും സ്വര്‍ണം കൊണ്ടുവന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top