Section

malabari-logo-mobile

കൊളപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്

HIGHLIGHTS : 2 injured in Kolappuram collision between lorry and scooter

തിരൂരങ്ങാടി: ദേശീയപത 66 കൊളപ്പുറത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. കോഹിനൂര്‍ സ്വദേശികളായ നിസാല്‍ (17), നാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1:45ഓടെ ആണ് അപകടം.

തിരൂരങ്ങാടിയില്‍ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂര്‍ ഭാഗത്ത് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവേയ്സ് യൂണിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!