അരുണാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം;19 പേര്‍ മരിച്ചു

അരുണാചല്‍ പ്രദേശിലെ അഞ്ജാവ് ജില്ലയിലെ ചഗ്ലഗാമില്‍ ബസ് കൊക്കിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 19 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസമില്‍ നിന്നുള്ള 22 തൊഴിലാളികള്‍ മരിച്ചു.

ജോലിക്കായി അരുണാചലിലേക്ക് പോയ 22 തൊഴിലാളികളുമായി പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 19 പേര്‍ അസമിലെ ടിന്‍സുകിയയിലെ ഗില്ലപുക്രി ടീ എസ്റ്റേറ്റില്‍ നിന്നുള്ളവരാണ്.മരിച്ച തൊഴിലാളികളില്‍ ബുധേശ്വര്‍ ദിപ്, രാഹുല്‍ കുമാര്‍, സമീര്‍ ദിപ്, ജോണ്‍ കുമാര്‍, പങ്കജ് മങ്കി, അജയ് മങ്കി, വിജയ് കുമാര്‍, അഭയ് ഭൂമിയ, രോഹിത് മങ്കി, ബീരേന്ദ്ര കുമാര്‍, അഗര്‍ തന്തി, ധീരന്‍ ചേതിയ, രജനി നാഗ്, ദിപ് ഗോവാല, രാംചബക് സോണാര്‍, സോനാഥന്‍ നാഗ്, സഞ്ജയ് കുമാര്‍, കരണ്‍ കുമാര്‍, ജോനാച്ച് മുണ്ടാര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബാക്കിയുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top