ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാകളിലെ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും;ഗവര്‍ണര്‍ക്ക് തിരിച്ചടി

ദില്ലി:കേരള ടെക്‌നിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലയിലെ സ്ഥിരം വി സിയെ സുപ്രീം കോടതി നിയമിക്കും. ജസ്റ്റിസ് ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കി മുദ്ര വെച്ച കവറില്‍ കൈമാറാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അടുത്ത ബുധനാഴ്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിര്‍ദേശം.

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സമവായം ആകാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top