ഓണക്കാല മദ്യവില്‍പ്പനയില്‍ 19.25 കോടിയുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മദ്യവില്‍പ്പനയില്‍ 19.25 കോടി രൂപ കുറഞ്ഞുവെന്ന് കണക്കു കള്‍. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ ബെവ്‌കോ ഔട്ട്‌ലെറ്റു കളില്‍ 15.04 കോടിയും കണ്‍ സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ 4.21 കോടിയുടെയും കുറവാ ണുണ്ടായത്. 782.29 കോടിയു ടെ മദ്യമാണ് ഉത്രാടം വരെയു ള്ള ഒമ്പത് ദിവസം സംസ്ഥാന ത്ത് വിറ്റത്.

ബെവ്‌കോ 700.93 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് 81.36 കോടിയുടെയും മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം 801.54 കോടി രൂപയുടെ വില്‍ പ്പന നടന്നിരുന്നു.
ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഉത്രാടദിന വില്‍പ്പനയില്‍ 3.77 കോടിരൂപയുടെ വര്‍ധനയുണ്ടാ യി. 124.05 കോടി രൂപയുടെ വി ല്‍പ്പന നടന്നു. കഴിഞ്ഞവര്‍ഷം 120.28 കോടി. കണ്‍സ്യൂമര്‍ഫെ ഡിന്റെ ഷോപ്പുകളില്‍ 19.95 കോടിരൂപയുടെ വില്‍പ്പന നട ന്നു.

ഉത്രാടദിനത്തില്‍ കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ആശ്രാമ ത്തെ ഔട്ട്ലെറ്റാണ്. 1,15,40,870 രൂപയുടെ മദ്യം 11 മണിക്കൂറില്‍ വിറ്റു. 1,15,02,520 രൂപയുടെ വില്‍ പ്പന നടന്ന കരുനാഗപ്പള്ളിയാ ണ് രണ്ടാമത്. ചാലക്കുടി 1,04,47,620, ഇരിഞ്ഞാലക്കുട 1,00,73,460, തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലറ്റ്‌ലെറ്റ് 99,40,910 എന്നിവയാണ് തൊട്ടു പിന്നില്‍. കണ്‍സ്യൂമര്‍ഫെഡി ന്റെ ഷോപ്പുകളില്‍ കുന്നംകുള മാണ് മുന്നില്‍. 94,26,320 രൂപയു ടെ മദ്യം വിറ്റു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top