സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനും എത്തി. തിരുവനന്തപുരത്തേക്കുള്ള 64,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തും.

ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്‌സിനാണ് ലഭിച്ചത്.12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ 13,42,540 ഡോസ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയതാണ്.

ഇന്ന്1,171 കേന്ദ്രങ്ങളിലായി2.06 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി’മാതൃകവചം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top