
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ 187-ാം ആണ്ടുനേർച്ച വ്യാഴാഴ്ച തുടങ്ങും. ജൂലൈ മൂന്നുവരെയാണ് നേർച്ച.
സ്വാഗതസംഘം രൂപീകരണ യോഗം ദാറുൽ ഹുദാ ജനറൽ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി കെ ഇബ്രാഹീം ഹാജി അധ്യക്ഷനായി. ഖത്തീബ് ഉനൈസ് ഹുദവി പാതാർ മുഖ്യപ്രഭാഷണം നടത്തി.
സി കെ മുഹമ്മദ് ഹാജി പുകയൂർ, ഹംസ ഹാജി മൂന്നിയൂർ, സിദ്ദീഖ് ഹാജി ചെറുമുക്ക്, കബീർ ഹാജി ഓമച്ചപ്പുഴ, സയ്യിദ് ഹാഷിം തങ്ങൾ, ചാലിൽ സിദ്ദീഖ്, പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ് എന്നിവർ സംസാരിച്ചു. എ കെ മൊയ്തീൻകുട്ടി സ്വാഗതവും കെ പി ഹംസ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വി പി കോയക്കുട്ടി തങ്ങൾ (ചെയർമാൻ), കെ പി ഹംസ (കൺവീനർ), എം വി ഹമീദ് ഹാജി (ട്രഷറർ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




