HIGHLIGHTS : 18 dead in stampede at Delhi railway station
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കുംതിരക്കിലും പെട്ട് 18 മരണം. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. അമ്പതിലതികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. . സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മഹാകുംഭമേളയ്ക്കായി പ്രയാഗ്രാജിലേക്ക് പോകാനായെത്തിയവരാണ് അപകടത്തില്‍പെട്ടത്. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും.
അപകടത്തില്‍ റെയില്‍വേ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു.
റെയില്‍വേ പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. പ്ലാറ്റ്‌ഫോം മാറ്റി ട്രെയിന്‍ നിര്‍ത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ലഫ്. ഗവര്‍ണര്‍ അടിയന്തരനടപടിക്ക് നിര്‍ദേശം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു