HIGHLIGHTS : 17-year-old beaten to death with an iron rod at Thrissur Children's Home
തൃശൂര്‍:തൃശൂര്‍ രാമപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരനെ ഇരുമ്പ വടി കൊണ്ട് തലയ്ക്ക് അടിച്ചുക്കൊന്നു.അങ്കിത്(17)ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്.സഹതടവുകാരനാണ് ആക്രമിച്ചതെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. പരിക്കേറ്റ അങ്കിതിനെ ഉടനെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അങ്കിതിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.