കൊണ്ടോട്ടി: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 17 പവന്‍ സ്വര്‍ണം മോഷണം പോയി. പെരിങ്ങാവ് ദാനഗ്രാമില്‍ റിട്ട. അധ്യാപകന്‍ പടിപ്പിങ്ങല്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം.
ബുധനാഴ്ച രാവിലെ മകനോടൊപ്പം ഭാര്യാസഹോദരിയുടെ വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഉച്ചയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് പിറകു വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. പരിശോധനയില്‍ അലമാരയില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്നതായി കണ്ടെത്തി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




