HIGHLIGHTS : 16 people were injured due to the bite of a stray dog in Kooriyad and Munil Pilakal areas
തിരൂരങ്ങാടി: കൂരിയാട് , മണ്ണില്‍ പിലാക്കല്‍, മാതാട്, ബാലിക്കാട് പ്രദേശങ്ങളില്‍ തെരുവുനായയുടെ കടിയേറ്റ് പതിനാറോളം പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് നായയുടെ പരാക്രമം ഉണ്ടായത് .
രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കുന്നുമ്മലില്‍ മൂന്നുപേര്‍ക്കാണ് കടിയേറ്റത്. രാവിലെ പത്ര വിതരണം ചെയ്യുന്ന കക്കാട് സ്വദേശിയുടെ ബൈക്കിലേക്ക് ചാടിയാണ് കടിച്ചത്. വീട്ടില്‍ മുറ്റമടിക്കുകയായിരുന്ന സ്ത്രീയെയും അടുക്കളയില്‍ പാചകത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീയെയും നായ കടിച്ചു. നായ പാക്കടപുറായ ഭാഗത്തേക്ക് ഓടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ വരെ തിരൂരങ്ങാടി ആശുപത്രിയിലും കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.