മാറഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

പൊന്നാനി : മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പത്താംക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പനിയും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു.

തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ റാന്‍ഡം പരിശോധനയിലാണ് മറ്റു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. 684 പേരെയായിരുന്നു പരിശോധിച്ചത്.

അടുത്ത ദിവസം സ്‌ക്കൂളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

Share news
error: Content is protected !!
Scroll to Top