HIGHLIGHTS : പാക്കിസ്ഥാനില്‍ 14 വയസ്സുമാത്രം പ്രായമുള്ള മലാല യൂസഫായി
പാക്കിസ്ഥാനില്‍ 14 വയസ്സുമാത്രം പ്രായമുള്ള മലാല യൂസഫായി എന്ന വിദ്യാര്‍ത്ഥിനിയെ താലിബാന്‍ക്കാര്‍ വെടിവെച്ചു. തന്റെ ബ്ലോഗില്‍ പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ലേഖനമെഴുതിയതിനാണ് പെണ്‍കുട്ടിയെ വെടിവെച്ചത്. ലേഖനത്തില്‍ താലിബാനെ കുറിച്ച് പരാമര്‍ശമുണ്ടായതാണ് പ്രകോപനത്തിന് കാരണം. കഴുത്തിന് ഗുരുതരമായി
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വഴി വെടിയുണ്ടകള്‍ നീക്കം ചെയ്തു. പെസ്‌വാറിലെ മിലിറ്റെന്റ് ആശുപത്രിയില്‍ ഇന്നു രാവിലെയാണ് ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്തത്.
ചൊവ്വാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും മടങ്ങവെ സ്‌കൂല്‍ ബസ്സില്‍ കയറി പേര് ചോദിച്ചാണ് തോക്കുധാരിയായ ഒരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്.
പാക്കിസ്ഥാന്‍-താലിബാന്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാനി-താലിബാന്റെ ചീഫായ ഇസ്ഹാനുള്ള ഇസാന്‍ പറഞ്ഞത് മലാലയെ വെടിവെച്ചത് ഇസ്ലാമിനെതിരെ തെറ്റായ പ്രചരണം നടത്തി എന്നതിനാലെന്നാണ്.
മലാല കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷ്ണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് എന്ന അവാര്‍ഡിന് തിരഞ്ഞെടുക്കുന്നതിനുള്ള ഫൈനല്‍ റൗണ്ട്‌വരെ എത്തിയിരുന്നു.