12-12-12 ന് രജനീകാന്തിന്റെ മാജിക് ബര്‍ത്ത്‌ഡേ

തമിഴ്‌സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് 12-121-12 ന് 62-ാം പിറന്നാള്‍. മാജിക് ബര്‍ത്ത്‌ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ പിറന്നാള്‍ ഒരാഘോഷമാക്കാനുള്ള പടപ്പുറപ്പാടിലാണ് ആരാധകരും സുഹൃത്തുക്കളും കുംബാംഗങ്ങളും.

രജനിയുടെ പിറന്നാള്‍ ദിവസമായി എത്തിയ 12-12-12 കൂട്ടിയാല്‍ കിട്ടുന്ന 36 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബസ് കണ്ടക്ടറായ രജനി ബാംഗ്ലൂരില്‍ നിന്നും കോളിവുഡിന്റെ അഭിനയ സാമ്രാട്ടായി മാറിയിട്ട് 36 വര്‍ഷം തികയുന്നു എന്നതാണ് ആ പ്രത്യേകത.

ഇതിനുപുറമെ രജനിയുടെ 2007 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവാജിയുടെ ത്രീഡി പതിപ്പ് റിലീസ് ചെയ്യുന്നതും 12-12-12 നാണ്. കൂടാതെ വിജയ് ആന്റണി സംഗീതം നിര്‍വഹിച്ച് രജനിയുടെ ആരാധകന്‍ ബി ലോറന്‍സ് പുറത്തിറക്കുന്ന രജനീകാന്തിനെ കുറിച്ചുള്ള ആല്‍ബത്തിന്റെ പ്രകാശനവും 12-1ാെ2-12 ന് ചെന്നൈയില്‍ നടക്കും. ഇതിനെല്ലാം പുറമെ പെന്‍ഗ്വിന്‍ ബുക്ക്‌സ് പുറത്തിറക്കുന്ന രജനിയുടെ സമഗ്രമായ ജീവചരിത്രഗ്രന്ഥവും ഇതേ ഗിവസം പ്രകാശനം ചെയ്യുന്നു.

ഏതായാലും സ്റ്റൈല്‍ മന്നന്റെ മാജിക് ബര്‍ത്തിഡേയെ ആകാംഷയോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള അദേഹത്തിന്റെ ആരാധകര്‍.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top