മലപ്പുറം : വേങ്ങര, തിരുവാലി എന്നിവിടങ്ങളിലെ 110 കെവി സബ് സ്റ്റേ ഷൻ നിർമാണോദ്ഘാടനം 26ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർ വഹിക്കും. രാവിലെ 10ന് തിരു വാലി ഗ്രാൻഡ് ഓഡിറ്റോറിയ ത്തിലും പകൽ 12ന് ഊരകം സു ൽത്താൻ കാസിൽ ഓഡിറ്റോറി യത്തിലുമാണ് ചടങ്ങ്.
12.5 കോടി ചെലവഴിച്ചാണ് തിരുവാലിയിൽ സബ് സ്റ്റേ ഷൻ നിർമാണം. ഒരുലക്ഷ ത്തോളം ഗുണഭോക്താക്കൾക്ക് പദ്ധതി ഗുണകരമാകും. എ പി അനിൽകുമാർ എംഎൽഎ അധ്യക്ഷനാവും. രാഹുൽ ഗാ ന്ധി എംപി മുഖ്യാതിഥിയാവും. പി കെ കുഞ്ഞാലിക്കുട്ടി എം എൽഎ അധ്യക്ഷനാകും. എം പി അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയാവും.
വേങ്ങരയിൽ 24 കോടി രൂപ ചെലവിലുള്ള സബ് സ്റ്റേഷൻ നിർമാണം ഒന്നരവർഷംകൊ ണ്ട് പൂർത്തിയാക്കും. ഇതോടെ വേങ്ങര, ഊരകം, കണ്ണമംഗ ലം, എ ആർ നഗർ, ഒതുക്കു ങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്ത് പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




