തെരുവുനായയുടെ കടിയേറ്റ് 10 പേർ ആശുപത്രിയിൽ

അങ്ങാടിപ്പുറം: പുത്തനങ്ങാടി, പള്ളിപ്പടി, സോപ്പ് കമ്പനി, ചോലകു ളമ്പ് പ്രദേശങ്ങ ളിൽ തെരുവുനായ യുടെ കടിയേറ്റ് 10 പേരെ മഞ്ചേരി മെഡിക്കൽ കോ ളേജ് ആശുപത്രി യിൽ പ്രവേശിപ്പി വൈകിട്ട് അഞ്ചരയോടെയാ യിരുന്നു ആക്രമ ണം. പശുവിനെ യും നായ കടിച്ച തായി പ്രദേശവാസികൾ പറ ഞ്ഞു. രാത്രി വൈകിയും തെരു വുനായയെ കണ്ടെത്താനായിട്ടി ല്ല.

വീട്ടുമുറ്റത്ത് കളിക്കുമ്പോഴാ ണ് കുട്ടികൾക്ക് കടിയേറ്റത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം, പട്ടിക്കുന്ന് പ്രദേശ ത്തും നായയുടെ കടിയേറ്റവർ ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ചോലയിൽ കുളമ്പ് ചാത്തൻകുട്ടി (74), വടക്കേക്കര കളത്തിൽ മുഹമ്മദ് (65), നങ്ങാണിയൻ പറമ്പിൽ സുധീഷിന്റെ മകൻ അലൻ കൃഷ്ണ (7), റെജീന മൂന്നാക്കൽ (43), പുളിക്കൽ ആമിന (52), പാതാരി സൈനുൽ ആബിദിന്റെ മകൻ ഐദിൻ (3), റിസ മെഹറിൻ കൊണ്ടേത്ത് (4), പാതാരി ഷറഫുദ്ദീൻ്റെ മകൾ ഷബ ഷഹബിയ (നാലുമാസം), പള്ളിപ്പടി അജ്‌മൽ ബാബുവിന്റെ മകൾ ഷിമിൽ അജ്‌മൽ (3), ഷിഫാനത്ത് കൊണ്ടത്ത് (21) എന്നിവരാണ്‌
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്ക പ്പെട്ടവർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top