ഹൃതിക് റോഷനെ ശസ്ത്രക്രിയക്ക് വിധേയനാക്കി

ബോളിവുഡ് താരം ഹൃതിക് റോഷന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഹൃതിക് ആശുപത്രി വിടാമെന്നാണ് കരുതുന്നതെന്നും ഹൃതികിന്റെ പിതാവ് രാകേഷ് റോഷന്‍ അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് 3 മണിയോടെയാണ് ഹിന്ദുജ ആശുപത്രിയില്‍ വെച്ച് ഹൃതിികിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്ര ക്രിയ 50 മിനിറ്റോളം നീണ്ടുനിന്നു.ഹൃതിക് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിനും തലയോട്ടിക്കുമിടയിലായിട്ടാണ് രക്തം കട്ടപിടിച്ചത്.

ഭാര്യയടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.

 

Share news
error: Content is protected !!
Scroll to Top