Section

malabari-logo-mobile

ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്‌ : എട്ട്‌, ഒമ്പത്‌ തിയതികളില്‍

HIGHLIGHTS : മലപ്പുറം: കേരള സംസ്ഥാന ഹജ്‌ കമ്മിറ്റി മുഖേന ഹജിന്‌ പോകുന്ന ഹാജിമാര്‍ക്ക്‌ അവരവരുടെ താമസസ്ഥലം ഉള്‍കൊള്ളുന്ന അസംബ്ലി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഓഗ...

മലപ്പുറം: കേരള സംസ്ഥാന ഹജ്‌ കമ്മിറ്റി മുഖേന ഹജിന്‌ പോകുന്ന ഹാജിമാര്‍ക്ക്‌ അവരവരുടെ താമസസ്ഥലം ഉള്‍കൊള്ളുന്ന അസംബ്ലി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഓഗസ്റ്റ്‌ എട്ട്‌, ഒമ്പത്‌ തിയതികളില്‍ ചുവടെ കൊടുക്കുന്ന പ്രകാരം നടക്കുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
താലൂക്ക്‌ ആശ്രുപത്രി പൊന്നാനി : പൊന്നാനി – ഓഗസ്റ്റ്‌ എട്ട്‌, തവനൂര്‍ ഓഗസ്റ്റ്‌ ഒമ്പത്‌.
താലൂക്ക്‌ ആശ്രുപത്രി തിരൂരങ്ങാടി : വേങ്ങര – ഓഗസ്റ്റ്‌ എട്ട്‌, തിരൂരങ്ങാടി ഓഗസ്റ്റ്‌ ഒമ്പത്‌.
സി.എച്ച്‌.സി. കൊണ്ടോട്ടി : വള്ളിക്കുന്ന്‌ – ഓഗസ്റ്റ്‌ എട്ട്‌, കൊണ്ടോട്ടി ഓഗസ്റ്റ്‌ ഒമ്പത്‌.
താലൂക്ക്‌ ആശുപത്രി അരീക്കോട്‌ : ഏറനാട്‌ – ഓഗസ്റ്റ്‌ എട്ട്‌.
ജില്ലാ ആശുപത്രി നിലമ്പൂര്‍ : വണ്ടൂര്‍ – ഓഗസ്റ്റ്‌ എട്ട്‌, നിലമ്പൂര്‍ ഓഗസ്റ്റ്‌ ഒമ്പത്‌.
ജില്ലാ ആശുപത്രി പെരിന്തല്‍മണ്ണ : മങ്കട – ഓഗസ്റ്റ്‌ എട്ട്‌, പെരിന്തല്‍മണ്ണ ഓഗസ്റ്റ്‌ ഒമ്പത്‌.
താലൂക്ക്‌ ആശുപത്രി മലപ്പുറം: കോട്ടക്കല്‍ – ഓഗസ്റ്റ്‌ എട്ട്‌, മലപ്പുറം ഓഗസ്റ്റ്‌ ഒമ്പത്‌.
ജില്ലാ ആശുപത്രി തിരൂര്‍ : താനൂര്‍ – ഓഗസ്റ്റ്‌ എട്ട്‌, തിരൂര്‍ ഓഗസ്റ്റ്‌ ഒമ്പത്‌.
മെഡിക്കല്‍ കോളെജ്‌ മഞ്ചേരി : മഞ്ചേരി – ഓഗസ്റ്റ്‌ എട്ട്‌.
സ്വകാര്യ ഗ്രൂപ്പില്‍ ഹജിന്‌ പോകുന്ന ഇന്ത്യന്‍ ഹജ്‌ – ഉംറ ഗ്രൂപ്പ്‌ അസോസിയേഷന്‍ മുഖേനയുള്ള മലപ്പുറം ജില്ലയിലെ ഹാജിമാര്‍ക്ക്‌ താലൂക്ക്‌ ആശുപത്രി മലപ്പുറം, മെഡിക്കല്‍ കോളെജ്‌ മഞ്ചേരി, ജില്ലാ ആശുപത്രി തിരൂര്‍, താലൂക്ക്‌ ആശുപത്രി തിരൂരങ്ങാടി, ജില്ലാ അശുപത്രി പെരിന്തല്‍മണ്ണ, താലൂക്ക്‌ ആശുപത്രി പൊന്നാനി എന്നിവിടങ്ങളില്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ലിസ്റ്റ്‌ പ്രകാരം ഓഗസ്റ്റ്‌ 11, 12, 13 ദിവസങ്ങളില്‍ കുത്തിവെപ്പ്‌ നടക്കും. ഓഗസ്റ്റ്‌ 11ന്‌ സ്വാകാര്യ ഗ്രൂപ്പുകളിലെ 70 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്ക്‌ മാത്രമായി മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ കുത്തിവെപ്പുണ്ടാവും. അന്ന്‌ ആശുപത്രിയില്‍ മറ്റു ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ്‌ ഉണ്ടാവില്ലെന്ന്‌ ഡി.എം.ഒ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!