Section

malabari-logo-mobile

സൗദിയില്‍ വീട്ടുവേലക്കാരിയുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി

HIGHLIGHTS : റിയാദ്: സൗദ്ി അറേബ്യയില്‍ വീട്ടുജോലിക്ക് നിന്ന ശ്രീലങ്കന്‍ സ്വദേസിനിയായ

റിയാദ്: സൗദ്ി അറേബ്യയില്‍ വീട്ടുജോലിക്ക് നിന്ന ശ്രീലങ്കന്‍ സ്വദേസിനിയായ യുവതിയുടെ തലവെട്ടി വധശിക്ഷ നടപ്പാക്കി. സ്‌പോണ്‍സറുടെ നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് റസാന റഫീഖ് എന്ന 24 കാരിയെ ശിക്ഷിച്ചത്.

അല്‍ ദ്വസ്മി പട്ടണത്തില്‍ യുവതി ജോലിക്ക് നി്‌ന വീട്ടിലെ കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ഉമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റിസാന ബോധപൂര്‍വ്വം അങ്ങിനെ ചെയ്തതാണെന്നാണ് ആരോപണം അന്ന് റിസാനയ്ക്ക് 17 വയസ്സായിരുന്നു പ്രായം. പിന്നീട് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

sameeksha-malabarinews

സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചതോടെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹേന്ദ്ര രജപാക്‌സേയും റിസായുടെ കുടുംബവും  അവരുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. നിരവധി അന്തര്‍ദേശി മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!