സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രവേശനത്തിന് സമയമായി

മലപ്പുറം :  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേയ്ക്ക് പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി, ഒന്നാം വര്‍ഷ പിജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മലപ്പുറം ജില്ലയിലെ കായിക താരങ്ങള്‍ ഏപ്രില്‍ മൂന്നിന് രാവിലെ 8.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യതാ പരിക്ഷയുടെ ഹോള്‍ ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം എത്തണം.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഫുട്‌ബോള്‍, ഹാഡ്‌ബോള്‍, നീന്തല്‍, ബോക്‌സിങ്, കബഡി, ഖൊ-ഖൊ, ജൂഡോ, ഫെന്‍സിങ്, ഗുസ്തി, തൈക്കൊണ്ടൊ, ആര്‍ച്ചറി, കാനോയിങ്, കയാക്കിങ്, റോവിങ്, ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോക്കി, സൈക്ലിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും തെരെഞ്ഞെടുപ്പ്. കാനോയിങ്, കയാക്കിങ്, റോവിങ് ഇനങ്ങളില്‍ ആലപ്പുഴ സെന്ററില്‍ ഏപ്രില്‍ ഒന്‍പതിന് തെരെഞ്ഞെടുപ്പ് നടക്കും. തെരഞ്ഞടുക്കപ്പടുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൗജന്യ വിദഗ്ധ പരിശീലനം, താമസം, ഭക്ഷണം, യൂനിഫോം, കായിക ഉപകരണങ്ങള്‍, വാഷിങ് അലവന്‍സ്, സൗജന്യ വൈദ്യ പരിശോധന എന്നിവ നല്‍കും. കൂടുതല്‍ വിവരംwww.sportscouncil.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ 0483 2734701.

 

 

Share news
error: Content is protected !!
Scroll to Top