Section

malabari-logo-mobile

സ്‌കൂള്‍ ഗ്രൗണ്ടിനകത്ത് വെച്ച് ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

HIGHLIGHTS : ഇന്നു രാവിലെ 10 മണിയോടെയാണ് കല്ലുങ്ങല്‍ പറമ്പ് എംഎസ്എം ഹയര്‍സെക്കന്ററി സ്‌കൂളിലെ

കല്‍പ്പകഞ്ചേരി: സ്‌കൂള്‍ ഗ്രൗണ്ടില്‍വെച്ച് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് കല്ലുങ്ങല്‍ പറമ്പ് എംഎസ്എം ഹയര്‍സെക്കന്ററി സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തസ്‌റീഫ(13)യാണ് സ്‌കൂളിലെ ബസ്സ് പുറത്തേക്കെടുക്കുന്ന വഴിയില്‍ വെച്ച് ഇടിച്ച് അതിദാരുണമായി മരണപ്പെട്ടത്. ഇടുങ്ങിയ വഴിയായതിനാല്‍ കുട്ടിക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയാഞ്ഞതിനാല്‍ ബസ്സിനും മതിലിനുമിടയില്‍ പെട്ടുപോവുകയായിരുന്നു.
അപകടം നടന്നയുടനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണംസംഭവിക്കുകയായിരുന്നു. . കോഴിച്ചെന കല്ലന്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകളാണ് തസ്‌റീഫ.. റാബിയയാണ് തഫ്‌രീഫയുടെ മാതാവ്. സഹോദരങ്ങള്‍: ജുമാന, സഹ്‌ല, അമീന്‍.

ഇതെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും സ്‌കൂള്‍ ബസ്സുകളടക്കം പന്ത്രണ്ടോളം വാഹനങ്ങള്‍ തകര്‍ത്തു. ഒുരു ബസ് മറിച്ചിട്ടു. മാനേജരുടെ മുറിയും പൂര്‍ണമായി അടിച്ചുതകര്‍ത്തു. സ്‌കൂളിലേക്ക് ബസ്സുകടക്കുന്ന വഴിയെ കുറിച്ച് നേരത്തെ നിരവധി തവണ പിടിഎയും രക്ഷിതാക്കളും പരാതി പറഞ്ഞിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പ്രകോപിതരാക്കിയത്.

sameeksha-malabarinews

അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്കുള്ള വഴി ക്ലാസ്‌റൂം കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ളതുമാണ്. കൂടാതെ പത്തടി വീതിയാണ് ഈ വഴിക്കുള്ളത്. വിദ്യാലയങ്ങള്‍ക്കു ആവശ്യമായ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ സ്‌കൂള്‍കെട്ടിടങ്ങളും വഴിയും നിര്‍മിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത് കോഴിച്ചെനയിലെ വീട്ടില്‍ എത്തിച്ചു. സംസ്‌ക്കാരം നാളെ വെള്ളിയാഴ്ച രാവിലെനടക്കും.

സ്‌കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!