Section

malabari-logo-mobile

സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമം

HIGHLIGHTS : തിരു : സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പുതിയ നിയമം നിലവില്‍ വരുന്നു.

തിരു : സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പുതിയ നിയമം നിലവില്‍ വരുന്നു. . സ്ത്രീകളെ ശല്യപ്പെടുത്തിയാല്‍ ഏഴുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതിന്റെ കരട് നിയമസഭയില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും. ശല്യപ്പെടുത്തല്‍ സ്ത്രീയുടെ മരണത്തിനിടയാക്കിയാല്‍ അതിന് കാരണക്കാരായിട്ടുള്ളവര്‍ക്ക് വധശിക്ഷ നല്‍കും. സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം തടവ് ശിക്ഷ നാല്‍കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പീഡനത്തിനിരയായ പരാതിക്കാരിയെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തരുതെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

sameeksha-malabarinews

വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാനും ഇല്ലെങ്കില്‍ സ്ഥാപന മേധാവിക്കെതിരെ ഒരു മാസം വരെ തടവ് ശിക്ഷ ലഭിക്കാനും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.

അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നതും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും സ്ത്രീകളെ ശല്ല്യം ചെയ്യുന്നതായി കണക്കാക്കും. സ്ത്രീകളെ ശല്്യം ചെയ്യുന്നത് ഏതെങ്കിലും സ്ഥാപനത്തില്‍ വച്ചാണെങ്കില്‍ സ്ഥാപനമുടമ പരാതി നല്‍കണം അല്ലാത്ത പക്ഷം മൂന്നു മാസം വരെ തടവു ലഭിക്കും.

കുറ്റകൃത്യം നടക്കുന്നത് വാഹനത്തിനുള്ളില്‍ വച്ചാണെങ്കില്‍ വാഹനത്തിന്റെ അപ്പോഴത്തെ ചുമതലക്കാരന്‍ സ്ത്രീയെ ശല്യപ്പെടുത്തുന്നത് തടയണമെന്നും അല്ലാത്ത പക്ഷം ഇയാള്‍ക്കെതിരെ പ്രേരണാകുറ്റമായി കണക്കാക്കി ശിക്ഷനല്‍കാനും സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ബില്‍ 2013 എന്ന് പേരിട്ടിരിക്കുന്ന നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീകള്‍ക്ക് അവരുടെ പരാതി നേരിട്ടോ, ഇ-മെയില്‍ വഴിയോ, എസ്എംഎസ് വഴിയോ പോലീസില്‍ നല്‍കാം. അല്ലെങ്കില്‍ മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയോ പരാതി നല്‍കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!