കൊച്ചി: സോളാര്‍ തട്ടിപ്പ് ഗൂഢാലോചനയില്‍ ജോപ്പന് പങ്കെന്ന് അഡ്വക്കേറ്റ് ജനറല്‍. ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അഡ്വക്കേറ്റ് ജനറലിന്റെ വാദം. ജോപ്പന് ജാമ്യം നല്‍കിയാല്‍ അനേ്വഷണം അട്ടിമറിക്കപെടുമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ബിജുവും സരിതയും തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടും ജോപ്പന്‍ സഹകരിക്കുകയായിരുന്നുവെന്നും കബളിപ്പിക്കാന്‍ തന്നെയായിരുന്നു മൂന്നു പേരും ചേര്‍ന്ന് ലക്ഷ്യമിട്ടിരുന്നതെന്നും അഡ്വക്കേറ്റ് ജറനല്‍ വ്യക്തമാക്കി.
ജോപ്പന്റെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രീധരന്‍ നായര്‍ പണമിടപാട് നടത്തിയത്. ജോപ്പന് സാമ്പത്തിക നേട്ടം ഉണ്ടായിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം ജോപ്പന്റെ ഭാര്യയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ജോപ്പന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പന്ന്യന്‍ രവീന്ദ്രന്‍ കൂടികാഴ്ച നടത്തും. ഈ കൂടികാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
സര്‍ക്കാരിനെ താഴെയിറക്കില്ലെന്നത് മുന്‍ നിലപാടാണെന്നും ഈ നിലപാട് പുനഃപരിശോധിക്കുമെന്നും സിപിഐഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇന്നലെ വ്യക്തമാക്കിയിരുന്നു. കെ.എം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




