Section

malabari-logo-mobile

സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളികളുടെ ദേശീയ പണിമുടക്ക്

HIGHLIGHTS : ന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി

BMSന്യൂഡല്‍ഹി: സെപ്റ്റംബര്‍ രണ്ടന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബി എം എസ് അടക്കമുള്ള രാജ്യത്തെ 11 തൊഴിലാളി സംഘടനകളും ദേശീയ ഫെഡറേഷനും പണിമുടക്കില്‍ പങ്കെടുക്കും. ജൂണ്‍ ജൂലായ് മാസങ്ങളില്‍ രാജ്യവ്യാപകമായി ക്യാമ്പയിനുകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

sameeksha-malabarinews

ബി എം എസ്, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, സി ഐ ടി യു, എ ഐ ടി യു സി, ടി യു സി സി, എസ് ഇ ഡബ്ല്യു എ, എ ഐ സി സി, ടി യു സി, യു ടി യു സി, എല്‍ പി എഫ്, ആള്‍ ഇന്ത്യ ഫെഡറേഷന്‍സ് ഓഫ് ബാങ്ക്‌സ് അംഗങ്ങള്‍, ഇന്‍ഷൂറന്‍സ്, ഡിഫന്‍സ്, റെയില്‍വേ, കേന്ദ്രസംസ്ഥാന ജീവനക്കാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!