Section

malabari-logo-mobile

സെക്‌സ് ജീവിതത്തിന്റെ ഭാഗമാണ്; ശ്രുതിഹാസന്‍

HIGHLIGHTS : മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പോലെ സെക്‌സും ഒരു വികാരത്തിന്റെ ഭാഗമാണെന്ന്

മനുഷ്യന്റെ എല്ലാ വികാരങ്ങളെയും പോലെ സെക്‌സും ഒരു വികാരത്തിന്റെ ഭാഗമാണെന്ന് ശ്രുതി ഹാസന്‍ . അതിനെ മറ്റൊരു വിധത്തില്‍ കാണേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ഡി ഡേ എന്ന ശ്രുതി ഹാസന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് ശ്രുതി ഇക്കാര്യം വ്യക്തമാക്കിയത്.

ഡി ഡേയില്‍ ശ്രുതി ഒരു വേശ്യയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ലൈംഗിക വേഴ്ചക്ക് തന്നെയാണ് ചിത്രത്തില്‍ പ്രാധാന്യമെന്നും അതിനെ മോശമായി കാണേണ്ടതില്ലെന്നും ആ കഥാപാത്രം അത്തരത്തിലുള്ളതാണെന്നും ശ്രുതി പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് എല്ലാ മനുഷ്യ വികാരങ്ങളെയും അവതരിപ്പിക്കാന്‍ ഇഷ്ടമാണെന്നും ശ്രുതി പറഞ്ഞു.

sameeksha-malabarinews

കറാച്ചിയില്‍ നിന്നുള്ള സുരയ്യ എന്ന വേശ്യയുടെ വേഷത്തില്‍ ഡി ഡേയില്‍ പ്രത്യക്ഷപെടാനിരിക്കുന്ന ശ്രുതിയുടെ റോളിനെ കുറിച്ച് ഇപ്പോള്‍ തന്നെ ഏറെ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ഡി ഡേ ജൂലെ 19 ന് പ്രദര്‍ശനത്തിനെത്തും. അര്‍ജ്ജുന്‍ രാംപാല്‍ നായികനാവുന്ന ഈ ചിത്രത്തില്‍ ഇര്‍ഫാന്‍ ഋഷി കപൂര്‍,ഹൂമ ഖുറേഷി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഇതുവരെ ശ്രുതി ഹാസന്‍ ചെയ്തിട്ടുള്ളതില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള സുരയ്യ എന്ന ഡി ഡേയിലെ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഒന്നടങ്കം ഉറ്റു നോക്കുന്നത്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!